വഞ്ചകരല്ലാത്തവര്‍ പാര്‍ലമെന്റില്‍ എത്തണം; മുഖ്യമന്ത്രി

ഈ ഉറപ്പുകള്‍ ഇടതുപക്ഷത്തിന് മാത്രമേ നല്‍കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ചങ്ങനാശ്ശേരി: വഞ്ചകരല്ലാത്തവര്‍ പാര്‍ലമെന്റില്‍ എത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പാര്‍ലമെന്റില്‍ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഉറപ്പുകള്‍ ഇടതുപക്ഷത്തിന് മാത്രമേ നല്‍കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചങ്ങനാശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം പൂര്‍ണ്ണ നാശത്തിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ തങ്ങളുടെ നിലപാട് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version