വയനാട് പീഡനം; പ്രതിയെ പിടിച്ചില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരാഹാര സമരമെന്ന് പെണ്‍കുട്ടിയുടെ അമ്മ

ഒന്നര വര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു

വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവിനെ പിടിച്ചില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരാഹാര സമരമിരിക്കുമെന്ന് പെണ്‍കുട്ടിയുടെ അമ്മ. പ്രതിയായ ജോര്‍ജിനെ കുറിച്ച് വിവരം നല്‍കിയിട്ടും പിടികൂടുന്നില്ലെന്ന് മാതാപിതാക്കളുടെ അക്ഷേപം.

കൂടാതെം പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടി എടുത്തില്ലയെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. അതേസമയം ജോര്‍ജിനെപ്പറ്റി വിവരം കിട്ടാത്തതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാതാപിതാക്കളുടെ കൂടെ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോയിരുന്നു.

ഒന്നര വര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു. കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കാര്യം തിരക്കിയപ്പോളാണ് പീഡനവിവരം പുറത്ത് അറിയുന്നത്. ജോര്‍ജിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.

Exit mobile version