വയനാട്ടില്‍ വീണ്ടും പീഡനം; പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് നേരെ പീഡനം. കാട്ടിക്കുളം ഇടയൂര്‍കുന്ന് പുത്തന്‍പുരയ്ക്കല്‍ അബ്ദുള്‍ റഷീദ് (25) അറസ്റ്റില്‍. തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന ഇയാള്‍ കടയില്‍ സാധനം വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൌണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്ത് വരുന്നത്.

Exit mobile version