ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു; ആനപ്പുറത്തു നിന്നും ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു

കഴിഞ്ഞ ദിവസം രാത്രി 11നു കൊല്ലം രണ്ടാംകുറ്റിക്കു സമീപമായിരുന്നു സംഭവം. കരിങ്കുളം ക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോയ ആനയാണു വിരണ്ടത്.

കൊല്ലം: ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു. പൊള്ളലേറ്റ ആന വിരണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11നു കൊല്ലം രണ്ടാംകുറ്റിക്കു സമീപമായിരുന്നു സംഭവം. കരിങ്കുളം ക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോയ ആനയാണു വിരണ്ടത്.

പട്ടത്താനം സ്വദേശിയുടെ ഗൗരീനന്ദന്‍ എന്ന ആനയുടെ വാലില്‍ പിറകേ പോയ ഭക്തന്റെ ചമയവിളക്കില്‍ നിന്നു പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ആന വിരണ്ടതെന്നു പോലീസ് പറഞ്ഞു.

വിരണ്ട് ഓടിയ ആനയുടെ പുറത്തു നിന്ന് എടുത്തു ചാടിയ യുവാവിന്റെ കാല്‍ ഒടിയുകയും ചെയ്തു. ഇയാള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Exit mobile version