സംസ്ഥാനത്ത് സിമന്റ് വില വീണ്ടും കൂടി; നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

മുപ്പത് രൂപ മുതല്‍ അന്‍പത് രൂപ വരെയാണ് വര്‍ധന. ഒരു ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുന്നതോടെ വില ഇനിയും കൂടിയേക്കും.

തിരുവനന്തപുരം; സംസ്ഥാനത്ത് സിമന്റ് വിലയില്‍ തുടര്‍ച്ചയായ വര്‍ധന. ഒരു ചാക്ക് സിമന്റിന് മുന്നൂറ്റി എഴുപത് രൂപയായിരുന്നത് ഇന്നലെ മുതല്‍ വീണ്ടും കൂടി. മുപ്പത് രൂപ മുതല്‍ അന്‍പത് രൂപ വരെയാണ് വര്‍ധന. ഒരു ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുന്നതോടെ വില ഇനിയും കൂടിയേക്കും.

സിമന്റ് കമ്പനികള്‍ വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്സിഡിയായി നല്‍കിയതിനാലാണ് പഴയ വിലയില്‍ സിമന്റ് ലഭിച്ചിരുന്നത്. സബ്സിഡി നിര്‍ത്തലാക്കിയതോടെ ഈ ഭാരം ഉപഭോക്താക്കളില്‍ എത്തിച്ചേര്‍ന്നു. മുപ്പത് രൂപ മുതല്‍ അന്‍പത് രൂപ വരെയാണ് വര്‍ധന. ഫലത്തില്‍ സിമന്റ് വില നാന്നൂറ്റി ഇരുപത് രൂപ വരെ വര്‍ധിക്കും.

അതേസമയം, സിമന്റിന്റെ വിലയിലുണ്ടാകുന്ന വര്‍ധനവ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്.

Exit mobile version