സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ കുറവ്; മാറ്റമില്ലാതെ ഡീസല്‍ വില

കുറഞ്ഞുവരുന്ന പെട്രോള്‍ ഡീസല്‍ വില പരിധിവിട്ട് ഉയരുമെന്ന് സൂചനയുണ്ട്.

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയില്‍ പെട്രോളിന് 72 രൂപ 82 പൈസയും ഡീസലിന് 69 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 74.12 രൂപയും ഡീസലിന് 70. 66 രൂപയുമാണ് വില.

എന്നാല്‍ കുറഞ്ഞുവരുന്ന പെട്രോള്‍ ഡീസല്‍ വില പരിധിവിട്ട് ഉയരുമെന്ന് സൂചനയുണ്ട്. എണ്ണ വിതരണത്തില്‍ സൗദി അറേബ്യ കര്‍ശന നടപടി സ്വീകരിച്ചതാണ് വിപണിയില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കാന്‍ പോവുന്നത്. സൗദി തീരുമാനം പുറത്തുവന്നതോടെ മറ്റ് ഒപെക് അംഗങ്ങളും എണ്ണ വിതരണം കുറച്ചുവെന്ന് ഈ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

Exit mobile version