‘രാഖി പൊട്ടിക്ക്… രാഖി പൊട്ടിക്ക്’: കഞ്ചാവുമായി പിടിയിലായ ആര്‍എസ്എസുകാരനോട് മറ്റൊരു സംഘപ്രവര്‍ത്തകന്‍; വീഡിയോ വൈറല്‍

പാലക്കാട്: ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന കഞ്ചാവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍
പാലക്കാട് പിടിയില്‍. അറസ്റ്റിലായ യുവാവിനോട് കൈയിലെ രാഖി പൊട്ടിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

വാളയാര്‍ ടോള്‍ പ്‌ളാസയില്‍ വച്ച് എക്സൈസ് സംഘമാണ് കഞ്ചാവുമായി പോകുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ ഒരു കിലോമീറ്ററോളം ദൂരം പിന്തുടര്‍ന്ന് പിടിച്ചത്. വിഷ്ണു, അലോക്, ജിനോ പോള്‍ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ആറ് ലക്ഷത്തോളം രൂപ വരുന്ന ആറു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വിപി സുമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.

ഇതിനിടയിലാണ് ഇവരുടെ സ്വകാര്യ സംഭാഷണം വീഡിയോയില്‍ പതിഞ്ഞത്. പിടിയിലായ ആര്‍എസ്എസുകാരനോട് മറ്റൊരു പ്രവര്‍ത്തകന്‍ രാഖി പൊട്ടിക്കാന്‍ പറയുന്നു. അത് വ്യക്തമായി കേള്‍ക്കാത്തത് കൊണ്ട് വീണ്ടും പറയുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. പ്രതികളെ വിലങ്ങ് വച്ച് കൊണ്ടുവരുമ്പോഴാണ് യുവാവിന്റെ കൈയ്യിലെ രാഖി ശ്രദ്ധയില്‍ പെട്ടത്. ഇതോടെ രാഖി പൊട്ടിക്കാന്‍ പ്രവര്‍ത്തകന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടനെ തന്നെ അയാളത് മറച്ചുപിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

Exit mobile version