10 വര്‍ഷത്തെ മാറ്റങ്ങളില്‍ വൈറലായി ഒരു ലൈബ്രററി കൂടി; ഓടിട്ട പഴയ കെട്ടിടത്തില്‍ നിന്ന് മാറിയത് ‘ബുക്കുകളുടെ’ കൊട്ടാരത്തിലേയ്ക്ക്! തരംഗം സൃഷ്ടിച്ച് ലാല്‍ ബഹദൂര്‍ വായനശാല

പയ്യന്നൂരില ലാല്‍ ബഹദൂര്‍ വായനശാലയുടെ 2009 ലെ ഫോട്ടോയും 2019ലെ ഫോട്ടോയും ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കണ്ണൂര്‍: സമൂഹമാധ്യമങ്ങില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് പത്ത് വര്‍ഷത്തെ ചലഞ്ചും മാറ്റങ്ങളും. താരങ്ങളുടെയും മറ്റും മാറ്റങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇവിടെ വൈറലാകുന്നത് മറ്റൊന്നാണ്. കാലങ്ങള്‍ കടന്നു പോയപ്പോഴുണ്ടായ വായനയുടെ മാറ്റം സോഷ്യല്‍മീഡിയയെ പോലും അമ്പരപ്പിക്കുന്നതാണ്.

പയ്യന്നൂരില ലാല്‍ ബഹദൂര്‍ വായനശാലയുടെ 2009 ലെ ഫോട്ടോയും 2019ലെ ഫോട്ടോയും ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓടിട്ട പഴയ ഒറ്റ നില കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റായെന്നത് മാത്രമല്ല വായനശാലയുടെ മാറ്റം. വായനശാല അടിമുടി പുസ്തകങ്ങളുടെ ഒരു കൊട്ടാരമാക്കിയിരിക്കുകയാണ്. പുസ്തകം വേണ്ടാത്തവര്‍ വരെ ഈ വായനശാലയിലേയ്ക്ക് ആദ്യ കാഴ്ചയില്‍ തന്നെ കയറി പോകും. അപ്രകാരം പുസ്തകങ്ങള്‍ അടുക്കി വെച്ച രൂപത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം.

മലയാളത്തിലെ മഹോന്നത ഗ്രന്ഥങ്ങളെല്ലാം ചുവരില്‍ അടുക്കി വെച്ചിരിക്കുന്നുവെന്നേ തോന്നൂ. ഉള്ളിലും പുറത്തുമെല്ലാം പുസ്തകങ്ങള്‍ നിറഞ്ഞൊരു വായനശാലയാവുകയാണ് അക്ഷരാര്‍ത്ഥത്തില്‍ പയ്യന്നൂര്‍ കാരിയില്‍ ലാല്‍ ബഹദൂര്‍ വായനശാല. അരനൂറ്റാണ്ട് പ്രായമായ വായനശാല പുതിയ രൂപത്തില്‍ പുനര്‍ജ്ജനിച്ച ചിത്രം വായനാപ്രിയര്‍ ഫേസ്ബുക്കില്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഫെബ്രുവരി 3ന് വൈകീട്ട് 5 മണിക്കാണ് വായനശാലയുടെ ഉദ്ഘാടനം.

Exit mobile version