‘ആ ചലഞ്ച് ഞാനും ഏറ്റെടുത്തിരിക്കുന്നു, 10വര്‍ഷം… ആഗ്രഹങ്ങളെല്ലാം ദൈവം സാധിച്ചുതന്നു ! സ്ത്രീ എന്ന പൂര്‍ണതയിലേക്ക് എത്തിപ്പെടാനും എനിക്കു സാധിച്ചു, പകരം നഷ്ടമായത് എന്റെ കുടുംബം’ ; ശ്രീക്കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ നിറയെ ടെന്‍ ഇയര്‍ ചലഞ്ചാണ്. പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും ഒരുമിച്ചു പങ്കുവെയ്ക്കുന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡറായ ശ്രീക്കുട്ടി നമിത. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ആണ്‍ശരീരത്തിലുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും പങ്കുവെച്ചുള്ള ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ തരംഗമായിരിക്കുന്നത്.

തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടമായത് ഒരുപാട് ആണ് നേടിയതോ ധീരതയോടെ ഉള്ള എന്റെ ജീവിതം. സമൂഹത്തില്‍ പരിഹാസം, പുച്ഛത്തിന്റ നടുവില്‍ ഉയര്‍ത്തി നില്‍ക്കാന്‍ ഒരു നട്ടെല്ല് മെനഞ്ഞുടുക്കാന്‍ എനിക്കു സാധിച്ചു അതിലൂടെ എന്റെ സമാനതയില്‍ ഉള്ളവര്‍ക്ക് ഒരു വഴികാട്ടിയായി നിലകൊള്ളാനും സാധിച്ചുവെന്ന് ശ്രീക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘എന്നാല്‍ ഞാനും ആ ചലഞ്ചു ഏറ്റുഎടുത്തിരിക്കുന്നു 10വര്‍ഷം… തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടമായത് ഒരുപാട് ആണ് നേടിയതോ ധീരതയോടെ ഉള്ള എന്റെ ജീവിതം സമൂഹത്തില്‍ പരിഹാസം, പുച്ഛംത്തിന്റ നടുവില്‍ ഉയര്‍ത്തി നില്‍ക്കാന്‍ ഒരു നട്ടെല്ല് മെനഞ്ഞുടുക്കാന്‍ എനിക്കു സാധിച്ചു അതിലൂടെ എന്റെ സമാനതയില്‍ ഉള്ളവര്‍ക്ക് ഒരു വഴികാട്ടി യായി നിലകൊള്ളാനും സാധിച്ചു.സ്വന്തം സ്വത്വത്തില്‍ ജീവിക്കാന്‍ വേണ്ടി ഉള്ള സമരനയിക്കാനുള്ള ചങ്കുറപ്പു ഉണ്ടായി…

ആഗ്രഹമെല്ലാം ദൈവം സാധിച്ചുതന്നു സ്ത്രീ എന്ന പൂര്‍ണതയിലേക്ക് എത്തിപെടാനും എനിക്കു സാധിച്ചു പകരം നഷ്ടമായത് എന്റ കുടുംബം , അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവരും എനിക്കു നാമം മാത്രം മായി മാറി പൊതു സമൂഹത്തില്‍ ജോലി ചെയ്തു ജീവിക്കാനുള്ള എന്റെ അവസരങ്ങള്‍ നഷ്ടമായി തളരാതെ, പകച്ചു നില്‍ക്കാതെ മുന്നോട്ടു വച്ച ജീവിതം മുന്നോട്ടു സ്വന്തം സ്വത്വം മുറുകെ പിടിച്ചു എന്റെ സ്വത്വത്തില്‍ ജീവിക്കാന്‍ ഉറച്ചു മുന്നോട്ടു പോകുവാന്‍ ദൈവം സഹായിച്ചു പൊതു സമൂഹത്തില്‍ സ്ത്രീ ക്കും പുരുഷന്‍ മുള്ള അതെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധിച്ചു ഇപ്പോള്‍ പ്രധിസന്ധികള്‍ മറികടന്നു ധീരതയോടെ ജീവിക്കുന്നു.. YES..IAM ട്രാന്‍സ്ജെന്‍ഡര്‍……..’

Exit mobile version