അന്ന് അച്ഛന്‍ മക്കളെ എടുത്തു, ഇന്ന് മക്കള്‍ അച്ഛനെയും; 15 വര്‍ഷം മുന്‍പ് നടത്തിയ യാത്ര വീണ്ടും നടത്തി ഇവര്‍, വൈറലായി ചിത്രം

പതിനഞ്ച് വര്‍ഷം മുമ്പ് അച്ഛന്‍ മക്കളെ കൈയ്യിലേന്തി നില്‍ക്കുന്നതാണ് ചിത്രം.

കൊച്ചി: കഴിഞ്ഞ കുറച്ച് നാളുകള്‍ മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒന്നാണ് 10 ഇയര്‍ ചാലഞ്ച്. പ്രമുഖരും സിനിമാ താരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് തങ്ങളുടെ 10 വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 10 ഇയര്‍ ചാലഞ്ച് വീണ്ടും എത്തിയിരിക്കുകയാണ്.

പതിനഞ്ച് വര്‍ഷം മുമ്പും ശേഷവുമെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച അച്ഛനും മക്കളുമാണ് ഇപ്പോള്‍ 10 ഇയര്‍ ചാലഞ്ചിലെ പുതിയ കഥാപാത്രങ്ങള്‍. പതിനഞ്ച് വര്‍ഷം മുമ്പ് അച്ഛന്‍ മക്കളെ കൈയ്യിലേന്തി നില്‍ക്കുന്നതാണ് ചിത്രം. എന്നാല്‍ പുതിയ ചിത്രത്തില്‍ മക്കളാണ് അച്ഛനെ കൈയ്യിലേന്തിയിരിക്കുന്നത്‌. ജിഎന്‍പിസി ഗ്രൂപ്പില്‍ ബിജു ശ്രീധര്‍ എന്ന വ്യക്തിയാണ് ഈ ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പ്;

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യാത്രക്കിടയില്‍ വാഗമണ്ണില്‍ വച്ചെടുത്തതാണ് മുകളിലെ ചിത്രം. കഴിഞ്ഞ ദിവസം ഒരു യാത്രയുടെ ആരംഭത്തിലെടുത്തതാണ് താഴത്തെ ചിത്രം. യാത്ര വീണ്ടും തുടരുകയാണ്.

Exit mobile version