24 മണിക്കൂര്‍ ഒബ്‌സര്‍വേഷന്‍ പറഞ്ഞിട്ടും ഷൂട്ടിങ്ങിന് പോകാന്‍ വാശിപിടിച്ച് ശ്രീനിവാസന്‍; ആശുപത്രിയിലെ പുതിയ വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

ഇദ്ദേഹത്തെ പണിപ്പെട്ടാണ് നഴ്‌സും ഡോക്ടര്‍മാരും സമാധിനിപ്പിച്ചതെന്ന് അദ്ദേഹം കുറിച്ചു.

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടന്‍ ശ്രീനിവാസന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായത്. മൈനര്‍ അറ്റാക്ക് എന്നായിരുന്നു ശേഷം മെഡിക്കല്‍ ബുള്ളറ്റിനില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമം നടത്തുകയാണ് താരം. സംവിധായകനായ സ്റ്റാജന്‍ അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളും കുട്ടി തമാശകളും മറ്റും പങ്കുവെച്ചിരിക്കുകയാണ്. ശ്രീനിച്ചേട്ടനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്‌സിജന്‍ ട്യൂബ് മാറ്റിയെന്നും അദ്ദേഹം കുറിച്ചു.

ഇപ്പോള്‍ 24 മണിക്കൂര്‍ ഒബ്‌സര്‍വേഷനാണ് പറഞ്ഞിരിക്കുന്നതെന്നും സ്റ്റാജന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിയ്ക്ക് ഷൂട്ടുണ്ടെന്നും ഉടനെ പോകണമെന്നും അദ്ദേഹം വാശിപിടിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇദ്ദേഹത്തെ പണിപ്പെട്ടാണ് നഴ്‌സും ഡോക്ടര്‍മാരും സമാധിനിപ്പിച്ചതെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശ്രീനിച്ചേട്ടനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്‌സിജന്‍ ട്യൂബ് മാറ്റി.24 മണിക്കൂര്‍ ഒബ്‌സര്‍വഷന്‍ തുടരും.
ശ്രീനിച്ചേട്ടന്‍ ഇന്ന് വിമലടീച്ചരോടും ഞങ്ങളോടും സംസാരിച്ചു,
തമാശകള്‍ പറഞ്ഞു.ഇന്ന് വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്.അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്..
കൂടെനിന്ന എല്ലാവര്‍ക്കും നന്ദി.
.

Exit mobile version