ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിച്ച് നല്‍കണം; ഒ രാജഗോപാല്‍

രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കല്‍ ശക്തമായ നാഴികക്കല്ലാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിച്ച് നല്‍കണമെന്ന് ഒ രാജഗോപാല്‍ സഭയില്‍. മകരവിളക്ക് ചില ആള്‍ക്കാര്‍ കൊളുത്തുന്നു എന്നത് വസ്തുതയാണെന്നും രാജഗോപാല്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതസമയം ഒ രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കല്‍ ശക്തമായ നാഴികക്കല്ലാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

വരും നാളുകളില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള ചടങ്ങില്‍ മലയരയ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും പുരാതന കാലത്ത് ഇത് മലയരയര്‍ ആണ് ചെയ്തതെന്ന് വ്യക്തമായ തെളിവുകളുണ്ടെന്നും സത്യവസ്ഥ പുറത്തു കൊണ്ടുവരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Exit mobile version