ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

പ്രശ്‌ന പരിഹാരത്തിനായി ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. അതെസമയം അധികം സീറ്റുകള്‍ വിട്ടു നല്‍കാതെ തന്നെ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ നിര്‍ണ്ണായക
യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ലോക്‌സഭാ സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം ചൂട്പിടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് യോഗം ചേരുന്നത്.

കൂടുതല്‍ സീറ്റുകള്‍ക്കായി ഘടക കക്ഷികള്‍ പലരും രംഗത്ത് വന്നെങ്കിലും സമാധാനപരമായി പ്രശ്‌നം പരിഹാരിക്കാനാക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഘടക കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

എന്നാല്‍, കോട്ടയത്തിനു പുറമേ, ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പിജെ ജോസഫ്. പ്രശ്‌ന പരിഹാരത്തിനായി ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. അതെസമയം അധികം സീറ്റുകള്‍ വിട്ടു നല്‍കാതെ തന്നെ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വൈകിട്ട് ആറരക്കാണ് യോഗം ചേരുന്നത്.

Exit mobile version