100 രൂപയുടെ പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ ബൈക്കും ഷെഡും കത്തി നശിച്ചു; സ്‌മോക്കി അകത്തുമായി!

തിരുവനന്തപുരം: നൂറു രൂപയുടെ പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ പതിനായിരങ്ങളുടെ നഷ്ടം വരുത്തിവെച്ച കള്ളന്‍ ‘സ്‌മോക്കി’ പോലീസ് പിടിയില്‍. ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനിടെ ബൈക്കും ഷെഡും കത്തിനശിച്ച സംഭവത്തിലാണ് പെട്രോള്‍ മോഷ്ടാവായ വട്ടിയൂര്‍ക്കാവ് അറപ്പുര അജന്താ നഗറില്‍ സ്‌മോക്കിയെന്ന അരവിന്ദി(24)നെ പോലീസ് പൊക്കിയത്.

വിനായക നഗര്‍ സ്വദേശി വിനുകുമാറിന്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ ബൈക്കും ബൈക്ക് സൂക്ഷിച്ചിരുന്ന ഷെഡും കത്തി നശിച്ച സംഭവത്തിലാണ് അറസ്റ്റ്.

പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ സിഗററ്റ് ലാമ്പില്‍ നിന്ന് തീ പടര്‍ന്നാണ് ബൈക്കും ഷെഡും കത്തിനശിച്ചത്. സംഭവത്തില്‍ കന്റോണ്‍മെന്റ് എസിപി ദിനരാജിന്റെ നിര്‍ദേശപ്രകാരം വട്ടിയൂര്‍ക്കാവ് എസ്‌ഐ സജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Exit mobile version