ബജറ്റ് നിരാശാജനകം! ജനങ്ങളുടെ തലയില്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന നയമാണ് ഇടതുമുന്നണിക്ക്; വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഒന്നുമില്ല. നിരാശാജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കബളിപ്പിക്കല്‍ ബജറ്റാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

അടിസ്ഥാനവിലയില്‍ സെസ് ചുമത്താനുള്ള തീരുമാനം ജനങ്ങളുടെ മേല്‍ വലിയ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. നികുതിയ്ക്ക് പകരം സെസ് ചുമത്താനുള്ള തീരുമാനം ജനങ്ങള്‍ക്ക് അധികബാധ്യതയാകും. ഓരോ ബജറ്റിലും ജനങ്ങളുടെ തലയില്‍ നികുതി ഭാരം കൂടുതലായി അടിച്ചേല്‍പ്പിക്കുന്ന നയമാണ് ഇടതുമുന്നണി സര്‍ക്കാരിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ ബഡ്ജറ്റിലെ 60 ശതമാനം പദ്ധതികള്‍ നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version