ബജറ്റിന്റെ കവര്‍ ചിത്രമായി അയ്യങ്കാളിയും പഞ്ചമിയും !

എസ് ജയ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ഭാഗമായി ഒരാഴ്ച കൊണ്ട് വരച്ച ചിത്രമാണ് ഇത്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റിന്റെ കവര്‍ചിത്രമായി അയ്യങ്കാളിയും പഞ്ചമിയും. പിഎസ് ജയ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ഭാഗമായി ഒരാഴ്ച കൊണ്ട് വരച്ച ചിത്രമാണ് ഇത്. സണ്ണി എം കപിക്കാടിന്റെ നിര്‍ദേശ പ്രകാരമാണ് ഈ ചിത്രം വരച്ചത്.

ചിത്രം കണ്ട സണ്ണി അയ്യന്‍കാളിയുടെ തലക്കെട്ടിലെ കസവ് കര വേണ്ടെന്നും മറ്റും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ശേഷം രണ്ട് ദിവസം കൊണ്ട് ജയ ചിത്രം മാറ്റി . നവോത്ഥാന ആശയങ്ങള്‍ക്ക് ആണ് സമൂഹം പ്രാധാന്യം കൊടുക്കേണ്ടതെന്ന് കുമാരനാശാന്റെ കവിതകള്‍ ഉദ്ദരിച്ച് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പറഞ്ഞിരുന്നു.

Exit mobile version