കേരള ബജറ്റ്; മദ്യം, സിനിമാ ടിക്കറ്റ്, സ്വര്‍ണ്ണം തുടങ്ങിയവയ്ക്ക് വില കൂടും

നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതോടെ, മദ്യം, സിനിമാ ടിക്കറ്റ് എന്നിവയ്ക്കു വില കൂടും.

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതോടെ, മദ്യം, സിനിമാ ടിക്കറ്റ് എന്നിവയ്ക്കു വില കൂടും.

രണ്ട് ശതമാനം, ഒരു ശതമാനം നിരക്കില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കാണ് സെസ്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഇല്ല. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണ് പ്രളയ സെസ്. ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉത്പന്നങ്ങള്‍ക്കാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തി. മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി. ബിയറിനും വൈനിനും വില വര്‍ധിച്ചു.

വില കൂടുന്നവ

സ്വര്‍ണം, സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങള്‍, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ട് ബുക്, കണ്ണട, ടിവി, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍

Exit mobile version