ലോട്ടറിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കിയ പ്രതിപക്ഷ നേതാവിന് നന്ദി ; തോമസ് ഐസക്

ഇപ്പോള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യലോട്ടറികള്‍ക്ക് 28 ശതമാനവുമാണ് ജിഎസ്ടി നിരക്ക്

തിരുവനന്തപുരം: ബജറ്റിനിടെ പ്രതിപക്ഷനേതാവിന് നന്ദി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. ലോട്ടറികളുടെ നികുതി നിരക്ക് ഏകീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കിയതിനാണ് രമേശ് ചെന്നിത്തലയ്ക്ക് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക് നന്ദി പറഞ്ഞത്.

ഇപ്പോള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യലോട്ടറികള്‍ക്ക് 28 ശതമാനവുമാണ് ജിഎസ്ടി നിരക്ക്. എന്നാല്‍ സംസ്ഥാനം നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനത്തില്‍ നിന്ന് 28 ശതമാനം ഏര്‍പ്പെടുത്തി കേരളത്തെ വെട്ടിലാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനെ കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി എതിര്‍ത്തിരുന്നു.

അന്ന് കേരളത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ഭരിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളും മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളുമാണ് എത്തിയതെന്നു തോമസ് ഐസക് പറഞ്ഞു. അന്ന് ബിജെപി ഭരിക്കുന്ന കുറച്ച് സംസ്ഥാനങ്ങള്‍ വിട്ടുനിന്നതോടെ കേരളത്തിന് കാര്യങ്ങള്‍ അനുകൂലമായെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Exit mobile version