വന സംരക്ഷണത്തിന് 208 കോടി

208 കോടിയില്‍ 60 കോടി രൂപ വനങ്ങളുടെ അതിരു തിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും മാറ്റിവെയ്ക്കും

തിരുവനന്തപുരം: വന സംരക്ഷണത്തിന് 208 കോടി രൂപ മാറ്റിവെച്ച് പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ്. 208 കോടിയില്‍ 60 കോടി രൂപ വനങ്ങളുടെ അതിരു തിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും മാറ്റിവെയ്ക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായുള്ള പദ്ധതി കിഫ്ബി അംഗീകരിച്ച് 260 കോടി രൂപ അനുവദിച്ച കാര്യം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു.

ശോഷണം സംഭവിച്ച കാടുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും 47 കോടി രൂപ മാറ്റിവെയ്ക്കുമെന്നും സാങ്ച്വറികള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും 51 കോടി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version