ഒരു ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് നമ്പി നാരായണന് അംഗീകാരം ലഭിക്കുന്നത്; വിവാദ പരാമര്‍ശവുമായി പികെ ഫിറോസ്

സുപ്രീം കോടതി നമ്പി നാരായണന് നഷ്ടപരിഹാരമായി എട്ട് ആഴ്ച കൊണ്ട് കൊടുക്കാന്‍ പറഞ്ഞ 50 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി

കണ്ണൂര്‍: ഐഎസ്ആര്‍ഒയുടെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ വിവാദ പരാമര്‍ശവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. നമ്പി നാരായണന്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ടയാളായതിനാലാണ് അംഗീകാരം ലഭിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു.

അതോടൊപ്പം സുപ്രീം കോടതി നമ്പി നാരായണന് നഷ്ടപരിഹാരമായി എട്ട് ആഴ്ച കൊണ്ട് കൊടുക്കാന്‍ പറഞ്ഞ 50 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും. എന്നാല്‍ നമ്പി നാരായണന് ലഭിക്കുന്ന അംഗീകാരം എന്തുകൊണ്ട് ഇല്ലാത്ത കേസുകളില്‍പ്പെട്ട് ജയിലില്‍ കിടന്ന് പിന്നീട് കോടതി വെറുതെ വിട്ട് തിരിച്ചെത്തുന്ന ദളിതനും, ആദിവാസിക്കും, മുസ്ലീമിനും കിട്ടുന്നില്ലെന്നും ഫിറോസ് കണ്ണൂരില്‍ യൂത്ത് ലീഗ് നടത്തിയ ഹെഡ്പോസ്റ്റ് ഓഫീസ് മാര്‍ച്ചിനിടെ ചോദിച്ചു.

Exit mobile version