ഇത് കോണ്‍ഗ്രസുകാരുടെ ദിവസേനയുള്ള പരിപാടിയല്ലേ, അക്കൂട്ടത്തിലൊന്ന് പുറത്തുവന്നു എന്നു മാത്രമേയുള്ളൂ; കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പോക്‌സോ കേസില്‍ പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണന്‍

ഒഎം ജോര്‍ജ് ഒളിവിലാണ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഒഎം ജോര്‍ജ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ഇത് കോണ്‍ഗ്രസുകാരുടെ ദിവസേനയുള്ള പരിപാടിയല്ലേ… അക്കൂട്ടത്തിലൊന്ന് പുറത്തുവന്നു എന്നുമാത്രമേയുള്ളൂവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതോടൊപ്പം പരാതിയിന്മേല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പെണ്‍കുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോര്‍ജ് ഒന്നര വര്‍ഷമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

അത്മഹത്യ ചെയ്യാന്‍ നോക്കിയ കുട്ടിയോട് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. ഒഎം ജോര്‍ജ് ഒളിവിലാണ്. ഇയാള്‍ക്കെതിരെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു അന്വേഷണം നടത്തി വരികയാണ്.

Exit mobile version