‘വിമര്‍ശനങ്ങളെ വകവെയ്ക്കുന്നില്ല’ 154-ാംരാജവെമ്പാലയെ പിടിച്ച് മറുപടി നല്‍കി വാവ സുരേഷ്; കാണിക്കുന്നതെല്ലാം ഹീറോയിസം, അനാവശ്യ കാര്യങ്ങള്‍ തന്നെ! വാവയെ വിടാതെ വീണ്ടും വിമര്‍ശനം

ജീവന്‍ പണയം വെച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല.

കൊച്ചി: വാവ സുരേഷിനെയും പ്രവര്‍ത്തന രീതിയെയും വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് രംഗത്തെത്തിയിരുന്നു. വാവ സുരേഷിന്റെ എല്ലാം വെറും ഹീറോയിസം, അപകടകെണി എന്ന തരത്തിലായിരുന്നു വിമര്‍ശനം. ഇതിനു മറുപടിയായി വാവ സുരേഷ് എത്തിയത് 154-ാമെത്തെ രാജവെമ്പാലയെ പിടിച്ചു കൊണ്ടായിരുന്നു.

വിമര്‍ശനങ്ങളെ വകവെക്കുന്നില്ലെന്നും സ്വന്തം കുടുംബത്തെ നോക്കാതെ, പേരെടുക്കാനുള്ള ശ്രമമാണ് ഡോക്ടര്‍ നടത്തുന്നതെന്നുമാണ് വാവ് സുരേഷ് വീഡിയോയില്‍ പറഞ്ഞു. വീഡിയോ എത്തിയതിനു പിന്നാലെ സുരേഷിന്റെ പാമ്പുപിടിത്ത വിഡിയോയിലെ അശാസ്ത്രീയവശങ്ങളും തെറ്റുകളും ചൂണ്ടിക്കാണിച്ച് വീണ്ടും നെല്‍സണ്‍ രംഗത്തെത്തിയിരിക്കുകയാണ്. കാണിക്കുന്നത് ഹീറോയിസം തന്നെയെനന് ഇയാള്‍ വിമര്‍ശിക്കുന്നു.

ജീവന്‍ പണയം വെച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല. തികച്ചും അനാവശ്യവും അപകടകരവുമാണെന്ന് നെല്‍സണ്‍ പറയുന്നു. പാമ്പിനെ പിടിക്കാനാവശ്യമില്ലാത്ത സജ്ജീകരണങ്ങളില്ലാതെ സ്ഥലത്തേക്ക് പോകുക, അശ്രദ്ധ, പാമ്പിനെ പ്രദര്‍ശിപ്പിക്കുക, പാമ്പിനെ കയ്യിലെടുത്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുക തുടങ്ങിയ തെറ്റുകളെ വിദഗ്ധ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നെല്‍സണ്‍ വിമര്‍ശിക്കുന്നത്. ആ വിഡിയോയുടെ ലിങ്കും പങ്കുവെച്ചിട്ടുണ്ട്.

Exit mobile version