നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറിലധികം വാഹനങ്ങള്‍ കത്തിയമര്‍ന്നു!

വിവിധ കേസുകളില്‍ പിടികൂടിയതും അപകടത്തില്‍ പെട്ടതുമായ ലോറികള്‍ മുതല്‍ ഇരുചക്ര വാഹനങ്ങടക്കമാണ് കത്തി നശിച്ചത്.

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷന്റെ പാര്‍ക്കിങ് യാര്‍ഡില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറ്റി അമ്പതിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.

വിവിധ കേസുകളില്‍ പിടികൂടിയതും അപകടത്തില്‍ പെട്ടതുമായ ലോറികള്‍ മുതല്‍ ഇരുചക്ര വാഹനങ്ങടക്കമാണ് കത്തി നശിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ലോറികളും ടെമ്പോകളും ടൂവീലറുകളും അടക്കം ആയിരത്തോളം വാഹനങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് കണക്ക്.

ഇവയ്ക്ക് മുകളിലൂടെ കാട്ടുവള്ളിയും പുല്ലും പടര്‍ന്ന് പിടിച്ചിരുന്നു. ഇതിന് മുകളിലേക്കാണ് തീ പടര്‍ന്നത്. തീയേറ്റ് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളില്‍ നിന്ന് വലിയ പൊട്ടിത്തെറികള്‍ ഉണ്ടായി.

നാട്ടുകാരും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ ചേര്‍ന്ന് പരിശ്രമിച്ചാണ് തീയണച്ചത്. വിതുര, തിരുവനന്തപുരം, നെടുമങ്ങാട് യൂണിറ്റുകളില്‍ നിന്ന് അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. അരക്കോടി രൂപയോളം നഷ്ടം കണക്കാക്കുന്നു.

Exit mobile version