ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കേസ്; സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും

തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്ര സ്വത്തില്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് കോടതിയുടെ മുന്നിലുള്ളത്

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ സുപ്രീം കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും . ജസ്റ്റിസുമാരായ യുയു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്ര സ്വത്തില്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് കോടതിയുടെ മുന്നിലുള്ളത്. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനായി മ്യൂസിയം നിര്‍മ്മിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയും കോടതി ഇന്ന് പരിഗണിച്ചേക്കും.

Exit mobile version