ആന്‍ലിയയുടെ മരണം ആത്മഹത്യ തന്നെ; കൊലപാതക സാധ്യത തള്ളി ക്രൈംബ്രാഞ്ച്; ജസ്റ്റിനെ കുരുക്കി മൊബൈല്‍ സന്ദേശങ്ങള്‍

തൃശ്ശൂര്‍: ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പോലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 28ന് രാത്രിയാണ് ആലുവയ്ക്കടുത്ത് പെരിയാറില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം ബംഗളൂരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടത്. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

ഭര്‍ത്താവുമായി നിരന്തരം പ്രശ്നമുണ്ടായിരുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു എന്നും തന്റെ ഡയറിയില്‍ ആന്‍ലിയ കുറിച്ചിരുന്നു. കാണാതാവുന്നതിന് മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച സന്ദേശത്തിലും ഭര്‍ത്താവിനെക്കുറിച്ചും ഭര്‍തൃമാതാവിനെക്കുറിച്ചും പറയുന്നുണ്ട്.

Exit mobile version