ഹര്‍ത്താലില്‍ ഒരുകോടിയുടെ സ്വകാര്യമുതലും 28 ലക്ഷത്തിന്റെ പൊതുമുതലും നശിപ്പിക്കപ്പെട്ടു! കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ ഒരു കോടി രൂപയുടെ സ്വകാര്യ മുതലും 28 ലക്ഷത്തിലേറെ രൂപയുടെ പൊതുമുതലും നശിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പത്തനംതിട്ട: സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ ഒരു കോടി രൂപയുടെ സ്വകാര്യ മുതലും 28 ലക്ഷത്തിലേറെ രൂപയുടെ പൊതുമുതലും നശിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

‘പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 284372 രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1328526 രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.’ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആവര്‍ത്തിച്ചുവരുന്ന ഹര്‍ത്താല്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരു സംഭാവനയും നല്‍കാത്ത കൂട്ടരാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താല്‍ മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണോയെന്ന് പികെ ബഷീര്‍ എംഎല്‍എചോദിച്ചു. പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹര്‍ത്താല്‍ സംബന്ധിച്ചൊരു നിയമനിര്‍മാണത്തിന് തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞ് ഇക്കാര്യം സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും അതില്‍ സമവായമായശേഷം മാത്രം നിയമനിര്‍മാണത്തെക്കുറിച്ച് ചിന്തിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

Exit mobile version