കൊച്ചിന്‍ റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് ഉള്‍പ്പടെ നാല് പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു; രാജ്യത്തിന് തന്നെ മാതൃകയെന്ന് പ്രധാനമന്ത്രി

കൊച്ചി: കൊച്ചിന്‍ റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. ഈ പദ്ധതി കേരളത്തിന് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം എന്നിവയും അദ്ദേഹം നിര്‍വഹിച്ചു.

പാവപ്പെട്ട അമ്മമാര്‍ വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്നത് കണ്ടാണ് താന്‍ വളര്‍ന്നത്. അന്ന് മുതലേ ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. 2016 മേയിലെ കണക്ക് അനുസരിച്ച് പാവപ്പെട്ടവരായ ആറ് കോടി പേര്‍ക്ക് ഉജ്ജ്വല സ്‌കീം വഴി എല്‍പിജി കണക്ഷന്‍ നല്‍കി. ഏതാണ്ട് ഒരു കോടിയോളം പേര്‍ ഗിവ് ഇറ്റ് അപ് പദ്ധതിയില്‍ പെടുത്തി തങ്ങളുടെ എല്‍പിജി സബ്‌സിഡി വേണ്ടെന്ന് വച്ചതായും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക തകരാറ് മൂലം വിമാനം വൈകിയതിനാല്‍ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിനെത്തിയത്. കൊച്ചിന്‍ റിഫൈനറിയുടൈ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ മൊത്തം വികസനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിന്‍ റിഫൈനറിയുടെ എല്ലാ വിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ എന്നും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. റിഫൈനറിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഇളവ് അടക്കം നല്‍കിയെന്നും അദ്ദേഹം വിശദീകരിച്ചു.

Exit mobile version