പാലക്കാട് കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ദേശീയദിനാചരണം ശ്രദ്ധേയമായി; ഭിന്നശേഷിക്കാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭിന്നശേഷിക്കാരായ എല്ലാവരും പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കലക്ടര്‍ ഡി ബാലമുരളി പറഞ്ഞു

പാലക്കാട്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട്  കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ദേശീയദിനാചരണം ശ്രദ്ധയമായി. ഭിന്നശേഷിക്കാരായ എല്ലാവരും വോട്ട് ചെയ്യണമെന്ന് സന്ദേശവുമായാണ് ദേശീയദിനാചരണം നടത്തിയത്. അതിനായി ഭിന്നശേഷിക്കാരായ എല്ലാവരെയും പോളിങ് ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അറിച്ചു.

ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയായ എംബി പ്രണവിന് ജന്മനാ ഇരുകൈകളും ഇല്ല. എന്നാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്യാനൊരുങ്ങുകയാണ് പ്രണവ്. പാലക്കാട് ജില്ലയുടെ യൂത്ത് ഐക്കണായി തെരഞ്ഞെടുത്തിരിക്കുന്നതും പ്രണവിനെയാണ്.

പാലക്കാട് കളക്ട്രേറ്റില്‍ നടന്ന് ദേശീയദിനാചരണ യോഗത്തില്‍ പ്രണവ് അതിവേഗം കാലുകള്‍ കൊണ്ട് വരച്ച വോട്ടവകാശത്തിന്റെ ചിത്രം ഏറെ ആവേശം പകരുന്നതായിരുന്നു. ഭിന്നശേഷിക്കാരായ എല്ലാവരും പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കലക്ടര്‍ ഡി ബാലമുരളി പറഞ്ഞു.

പാലക്കാട് നടന്ന്  കളക്ട്രേറ്റില്‍ നടന്ന ദേശീയദിനാചരണത്തില്‍ പോസ്റ്റര്‍ രചന, ക്വിസ്, മുദ്രാവാക്യ രചന എന്നീ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചലച്ചിത്രതാരം ഗോവിന്ദ് പത്മസൂര്യ നിര്‍വഹിച്ചു.

 

 

Exit mobile version