അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി എന്നത് അത് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും… ഇതിനെ ആക്ഷേപിക്കാന്‍ മുതിരുന്നവരുടേത് മാന്യതയില്ലാത്ത നടപടി; സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍

അവാര്‍ഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താല്‍പര്യമാണ്

കോഴിക്കോട്: പത്മഭൂഷണ്‍ നല്‍കിയ നമ്പി നാരായണന്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരാമര്‍ശത്തിനതെിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവാര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും. ഇതിനെ ആക്ഷേപിക്കാന്‍ മുതിരുന്നവരുടേത് മാന്യതയില്ലാത്ത നടപടിയാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അവാര്‍ഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താല്‍പര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version