ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികള്‍ ജയിച്ചു; നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവന്റെ വിജയം..! കെ സുരേന്ദ്രന്റെ വൈറല്‍ വീഡിയോ….

പത്തനംത്തിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികള്‍ ജയിച്ചു. ഹൈന്ദവ സമൂഹം നേടിയ ഐതിഹാസിക വിജയമാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് വീഡിയോ. സ്ത്രീകളെ മലകയറ്റാനുള്ള ചിലരുടെ ഗൂഡ തന്ത്രം ഇതോടെ ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിജയത്തില്‍ നന്ദി പറയേണ്ട കുറേ അധികം ആളുകള്‍ ഉണ്ട്. പ്രത്യേകിച്ചും ശബരിമലയിലെ തന്ത്രിവര്യന്‍മാര്‍ ഉറച്ച നിലപാട് എടുത്തു. ആചാര ലംഘനം നടക്കുകയാണെങ്കില്‍ നടയടത്ത് താക്കോല്‍ ഏല്‍പ്പിച്ച് തിരിച്ച് ഇറങ്ങുമെന്ന് അവര്‍ നിലപാടെടുത്തു. എല്ലാവര്‍ക്കും നന്ദി ഉണ്ടെന്നും വീഡിയോയില്‍ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരും മുമ്പ് ബിജെപിയില്‍ നിന്ന് ശബരിമല സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത് വ്യക്തിയായിരുന്നു കെ സുരേന്ദ്രന്‍. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പുറത്തുനിര്‍ത്തരുതെന്ന് നെടുനിളന്‍ ഫേസ്ബുക്ക് പോസ്റ്റും സുരേന്ദ്രന്‍ എഴുതിവിട്ടിരുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് വീഡിയോ…

Exit mobile version