തുരുമ്പെടുത്ത് പൊട്ടിയ യന്ത്രത്തില്‍ കൈ കുരുങ്ങി; കുരുന്ന് വേദന തിന്നത് മണിക്കൂറുകളോളം! വനം വകുപ്പിന്റെ പെരുവണ്ണാമൂഴിയിലെ കുട്ടികളുടെ പാര്‍ക്ക് അടച്ച് പൂട്ടി

കൈക്കു മൂന്നു തുന്നലിടേണ്ടി വന്നു.

പേരാമ്പ്ര: തുരുമ്പെടുത്ത് പൊട്ടിയ യന്ത്രത്തില്‍ കൈ കുരുങ്ങി കുരുന്ന് വേദന തിന്നത് മണിക്കൂറുകളോളം. ഇതേ തുടര്‍ന്ന് പെരുവണ്ണാമൂഴിയിലെ കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിലച്ചു. പാര്‍ക്കിലെ കളി ഊഞ്ഞാല്‍ ഉള്‍പ്പടെ ഇരുമ്പില്‍ നിര്‍മ്മിച്ചു സ്ഥാപിച്ച ആറോളം കളി യന്ത്രക്കോപ്പുകള്‍ തുരുമ്പെടുത്തു അപകടനിലയില്‍ ആയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കുറ്റ്യാടിയില്‍ നിന്നും പബ്ലിക് സ്‌കൂളിലെ പിഞ്ചു കുട്ടികള്‍ ഇവിടെ വിനോദത്തിനായി എത്തിയിരുന്നു. ഇതില്‍ പെട്ട ഷന ആയിഷക്കു തുരുമ്പിച്ചു പൊട്ടിയ യന്ത്രത്തില്‍ നിന്നു പരിക്കേറ്റു. ചക്കിട്ടപാറ ലിറ്റില്‍ പ്ലവര്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. കൈക്കു മൂന്നു തുന്നലിടേണ്ടി വന്നു. സംഭവം പുറത്തായതോടെയാണു പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ വനം വകുപ്പധികൃതര്‍ നിര്‍ബന്ധിതരായത്.

നിലവിലുള്ള യന്ത്ര കളിക്കോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ പുതിയതിനു ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി കാത്തിരിക്കുമ്പോഴാണു ഇന്നലെ കുട്ടിക്കു അപകടം പിണയുന്നത്. മുതിര്‍ന്നവര്‍ക്കു മുപ്പതും കുട്ടികള്‍ക്കു പതിനഞ്ചു രൂപയുമാണു ഇവിടെ പ്രവേശിക്കാന്‍ ഫീസ്.

Exit mobile version