ഷാഫി-റാഫി കൂട്ടുക്കെട്ടില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്; ചിത്രത്തിലെ പുതിയ ഗാനം ജനപ്രിയ നായകന്‍ ദിലീപ് റിലീസ് ചെയ്തു

മലയാളത്തിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ ഷാഫി-റാഫി വീണ്ടുമൊരുമിക്കുന്ന’ചില്‍ഡ്രന്‍സ് പാര്‍ക്ക്’എന്ന ചിത്രത്തിന്റെ പുതിയ ഗാനം ജനപ്രിയ നായകന്‍ ദിലീപ് റിലീസ് ചെയ്തു. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്, സംവിധാനം ഷാഫിയും.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരും ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നീ മൂന്ന് നായികമാരുമാണ് ചിത്രത്തിലുള്ളത്. മധു, റാഫി, ധര്‍മജന്‍, ഹരീഷ്, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം. മായാവി, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ ശേഷം ഷാഫി-റാഫി കൂട്ടുക്കെട്ടിന്റെ ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്.

Exit mobile version