ശബരിമല വിഷയം; പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും നവംബര്‍ 13ന് പരിഗണിക്കും

തുറന്നകോടതിയിലായിരിക്കും വാദം കേള്‍ക്കുക. 13ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജികള്‍ അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും അന്ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

തുറന്നകോടതിയിലായിരിക്കും വാദം കേള്‍ക്കുക. 13ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കാത്തതാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധര്‍മ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ 19 പുനപരിശോധനാ ഹര്‍ജികളും സുപ്രീംകോടതിയില്‍ ലഭിച്ചിട്ടുണ്ട്. ഈ മാസം 28 വരെയാണ് പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കാനുള്ള സമയം.

Exit mobile version