എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അനിശ്ചിതകാല പട്ടിണി സമരം ജനുവരി 30ന്

പട്ടിണി സമരത്തില്‍ സമൂഹ്യ പ്രവര്‍ത്തക ദയാഭായി അനിശ്ചിതകാല നിരാഹാരമിരിക്കും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അനിശ്ചിതകാല പട്ടിണി സമരം ജനുവരി 30ന്. പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ദുരിത ബാധിതരായ അമ്മമാര്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിതകാല പട്ടിണിസമരം നടത്തുന്നത്.

സുപ്രിം കോടതി വിധിയും സര്‍ക്കാര്‍ തീരുമാനങ്ങളും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങളും പൂര്‍ണ്ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പട്ടിണിസമരത്തിനൊരുങ്ങുന്നത്. പട്ടിണി സമരത്തില്‍ സമൂഹ്യ പ്രവര്‍ത്തക ദയാഭായി അനിശ്ചിതകാല നിരാഹാരമിരിക്കും.

 

Exit mobile version