കലാപത്തിന് ആഹ്വാനം ചെയ്തിട്ട് നേതാക്കന്മാര്‍ വീട്ടില്‍ സുഖമായി ഉറങ്ങുന്നു; അണികള്‍ ഗതികിട്ടാതെ തെരുവില്‍ അലയുന്നു; വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ നേതാവ് സിബി സാം

തൃശൂര്‍: ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കളുടെ പ്രവര്‍ത്തികളെ രൂക്ഷമായി വിമര്‍ശിച്ച് യുവമോര്‍ച്ച പത്തനംതിട്ട മുന്‍ ജില്ല മേധാവി സിബി സാം തോട്ടത്തില്‍. നേതാക്കന്മാരുടെ വാക്ക് കേട്ട് തെരുവില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങിയ യുവമോര്‍ച്ചക്കാരും അണികളും ഗതികിട്ടാതെ തെരുവില്‍ അലയുമ്പോള്‍ നേതാക്കന്മാര്‍ എല്ലാരും സഹകുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങുകയാണെന്ന് സിബി സാം വിമര്‍ശിച്ചു.

ആറന്മുള മണ്ഡലം പ്രസിഡന്റ ഹരീഷ് കൃഷ്ണയെ വീട്ടില്‍ കെറി പോലീസ് അറസ്റ്റ് ചെയ്തു എന്ന പ്രചാരങ്ങള്‍ക്കെതിരെ ഇട്ട പോസ്റ്റിലാണ് സിബിയുടെ വിമര്‍ശനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ വീട്ടിലേക്ക് മാര്‍ച്ച് നടത്തി അവിടെ അക്രമം അഴിച്ച് വിടുകയും പോലിസിനെ അക്രമിക്കുകയും ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഹരീഷ്, എന്നാല്‍ രണ്ടാം പ്രതിയായ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍ ഹൈകോടതിയില്‍ പോയി ആരും അറിയാതെ മുന്‍കൂര്‍ ജാമ്യം എടുത്തു. കൂട്ട് പ്രതികളായ യുവമോര്‍ച്ച നേതാക്കന്‍മാര്‍ക്ക് ജാമ്യം നേടികൊടുക്കുവാന്‍ അദ്ദേഹം ശ്രമിച്ചില്ല .സ്വന്തം സഹപ്രവര്‍ത്തകരെ ഒറ്റികൊടുത്ത് അദേഹം നേതാവ് കളിച്ച് പത്തനംതിട്ടയിലൂടെ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണെന്നും സിബി വിമര്‍ശിച്ചു.

പത്തനംത്തിട്ടയില്‍ ബിജെപിക്ക് – 14 ജില്ല ഭാരവാഹികളും, 5 മണ്ഡലം പ്രസിഡന്റമാരും. എല്ലാരും സഹകുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നു. അവരുടെ വാക്ക്‌കേട്ട് തെരുവില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങിയ യുവമോര്‍ച്ചക്കാരും അണികളും ഗതികിട്ടാതെ തെരുവില്‍ അലയുന്നു എന്നും സിബി വിമര്‍ശിച്ചു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു സിബിയുടെ വിമര്‍ശനം.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

ശതം സമര്‍പ്പയാമി

സംഘ മിത്രങ്ങളെ,ഇന്ന് രാവിലെ മുതല്‍ നവമാധ്യമങ്ങളില്‍ യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്റ ഹരീഷ് കൃഷ്ണയെ വീട്ടില്‍ കെറി പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞ് സര്‍ക്കാരിന് എതിരെ കഥകള്‍ പ്രചരിപ്പിക്കുന്നത് കണ്ടു. എനിക്ക് ആ ചെറുപ്പകാരരോട് സഹതാപം മാത്രമേ ഒള്ളു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ വീട്ടിലേക്ക് മാര്‍ച്ച് നടത്തി അവിടെ അക്രമം അഴിച്ച് വിടുകയും പോലിസിനെ അക്രമിക്കുകയും ചെയ്ത കേസിലെ മൂന്നാം പ്രതിയായി ആണ് അറസ്റ്റ്. ഈ കേസിലെ രണ്ടാം പ്രതി ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍ ഹൈകോടതിയില്‍ പോയി ആരും അറിയാതെ മുന്‍കൂര്‍ ജാമ്യം എടുത്തു.കുട്ട് പ്രതികളായ യുവമോര്‍ച്ച നേതാക്കന്‍മാര്‍ക്ക് ജാമ്യം നേടികൊടുക്കുവാന്‍ അദ്ദേഹം ശ്രമിച്ചില്ല .സ്വന്തം സഹപ്രവര്‍ത്തകരെ ഒറ്റികൊടുത്ത് അദേഹം നേതാവ് കള്ളിച്ച് പത്തനംതിട്ടയിലൂടെ വെള്ളയും വെള്ളയും ഇട്ട് നടക്കുന്നുണ്ട്. ഈ കേസില്‍ പോലിസിനെ അക്രമിച്ച് യുവമോര്‍ച്ച നേതാക്കന്‍മാരാണ് വിനു ചെറുകോല്‍, ജയകൃഷ്ണന്‍ മൈലപ്ര, ഇവര്‍ മറ്റു ചില പൊടിക്കൈകള്‍ കാണിച്ച് പ്രതി പട്ടികയില്‍ നിന്ന് ഒഴുവായി. പത്തനംതിട്ട ജില്ലയില്‍ ഒരു തിരുവല്ലക്കാരന്‍ ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറിയുണ്ട്, ഈ അക്രമങ്ങര്‍ക്ക് ആസൂത്രണം നടത്തുന്നവന്‍, പക്ഷേ ശബരിമല വിധി വന്നതിനെ ശേഷം ഈ മഹാന്‍ നിലക്കല്‍ വരെ പോലും പോയിട്ടില്ല. അത് കാരണം ഒരു പെറ്റി കേസുപോലും പോലീസ് എടുത്തിട്ടില്ല.
ഇവരുടെ ഒക്കെ പറയുന്ന വാക്ക് കേട്ട് തെരിവില്‍ ഇറങ്ങി പൊതുമുതല്‍ നശിപ്പിക്കുകയും പോലിസിനെ അക്രമിക്കുകയും ചെയ്തവര്‍ ജനുവരി രണ്ട് മുതല്‍ സ്വന്തം വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.നിയമം കൈയില്‍ എടുത്താല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ അടക്കപെടുന്നതും സ്വഭാവിക നടപടിയാണ്. പത്തനംത്തിട്ടയില്‍ ബിജെപിക്ക് – 14 ജില്ല ഭാരവാഹികള്‍, 5 മണ്ഡലം പ്രസിഡന്റമാര്‍. എല്ലാരും സഹകുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നു.
അവരുടെ വാക്ക്‌കേട്ട് തെരുവില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങിയ യുവമോര്‍ച്ചക്കാരും അണികളും ഗതികിട്ടാതെ തെരുവില്‍ അലയുന്നു

Exit mobile version