സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയില്‍..! കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മര്‍ദം ചെലുത്തുമ്പോള്‍ മറുഭാഗത്ത് ഭക്തരുടെ വേഷത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം വിധിക്കെതിരെ സമരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സന്നിധാനത്തുനിന്ന് മടങ്ങി പോരേണ്ടി വന്നു. ഫാസിസം അഴിഞ്ഞാടുകയാണ്. ദേവസ്വംബോര്‍ഡ് യോഗം ചേരുന്നത് പതിവാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version