ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് ചരിത്രപരമായ ശുംഭത്വം; എംഎം മണി

ബിജെപിയില്‍ ആളെ കൂട്ടുകയാണ് കോണ്‍ഗ്രസിന്റെ പണിയെന്നും മണി ആരോപിച്ചു.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി സംബന്ധിച്ച് കോണ്‍ഗ്രസ് കാണിക്കുന്നത് ചരിത്രപരമായ ശുംഭത്വമാണ് , ബിജെപിയില്‍ ആളെ കൂട്ടുകയാണ് കോണ്‍ഗ്രസിന്റെ പണിയെന്നും മണി ആരോപിച്ചു.

സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടച്ച് പോകും എന്ന തന്ത്രിയുടെയും പന്തളം രാജകുടുംബത്തിന്റെയും നിലപാടിനെ കഴിഞ്ഞ ദിവസം ശക്തമായി എംഎം മണി വിമര്‍ശിച്ചിരുന്നു. ഇത് ജനാധിപത്യ കാലമാണ് രാജഭരണം അവസാനിച്ചെന്ന് നിങ്ങള്‍ മറക്കരുതെന്നും നട അടക്കുമെന്ന് പറയുന്ന തന്ത്രി ഒരു ശമ്പളക്കാരണെന്ന് മറക്കരുതെന്നുമായിരുന്നു പരാമര്‍ശം.

Exit mobile version