മൂന്നാറില്‍ തണുപ്പ് മൈനസില്‍ തന്നെ; തേയില കൃഷി കരിഞ്ഞുണങ്ങി, തണുപ്പേറിയതോടെ സന്ദര്‍ശകരുടെ കുത്തൊഴുക്കും

അതേ സമയം വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചെങ്കിലും സഞ്ചാരികളുടെ കടന്നുവരവില്‍ കുറവില്ലെന്ന് ടൂറിസ് വകുപ്പും പറയുന്നു

ഇടുക്കി: മൂന്നാറില്‍ തണുപ്പ് മൈനസില്‍ തന്നെ. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി മൂന്നാര്‍ തണുത്തുറഞ്ഞിട്ടാണ്. ചൊവ്വാഴ്ച്ച രാവിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവാരയില്‍ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മൈനസ് രണ്ടാണ് തണുപ്പ് രേഖപ്പെടുത്തിയത്.

അതേ സമയം മൂന്നാറില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച കാരണം 888 ഹെക്ടര്‍ സ്ഥത്തെ തേയില കൃഷി കരിഞ്ഞുണങ്ങി. 27.82 ലക്ഷം കിലോ ഗ്രാം ഗ്രീന്‍ ലീഫും, 7.09 ലക്ഷം ബ്ലാക്ക് ടീയും നശിച്ചിട്ടുണ്ട്. തണുപ്പ് നീണ്ടുപോകുന്നത് മൂന്നാറില്‍ തേയില കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്. എന്നാല്‍ തണുപ്പ് കൂടിയതോടെ മൂന്നാറില്‍ മീശപ്പുലിമലയടക്കമുള്ള വിനോദ സഞ്ചാരമേഖലകളില്‍ സന്ദര്‍ശകരുടെ കുത്തൊഴുക്കാണ്.

അതേ സമയം വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചെങ്കിലും സഞ്ചാരികളുടെ കടന്നുവരവില്‍ കുറവില്ലെന്ന് ടൂറിസ് വകുപ്പും പറയുന്നു. രാവിലെ പത്ത് മണിവരെയും വൈകുന്നേരങ്ങളില്‍ 3 മണി കഴിഞ്ഞുമാണ് മൂന്നാറില്‍ തണുപ്പ് ശക്തി പ്രാപിക്കുന്നത്.

Exit mobile version