കൊല്ലത്ത് പട്ടാപ്പകല്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരിക്ഷം സൃഷ്ടിച്ചു; വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസ്

തന്നെ കളിയാക്കി എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പകലാണ് പതിനേഴുകാരന്‍ ഇടുക്കി സ്വദേശി അഫ്‌സല്‍ ഖാന് എതിരെ ബോംബ് എറിഞ്ഞത്.

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ പട്ടാപ്പകല്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം
സൃഷ്ടിച്ച വിദ്യാര്‍ത്ഥിയെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു. തന്നെ കളിയാക്കി എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പകലാണ് പതിനേഴുകാരന്‍ ഇടുക്കി സ്വദേശി അഫ്‌സല്‍ ഖാന് എതിരെ ബോംബ് എറിഞ്ഞത്.

പാല്‍ വാങ്ങാന്‍ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. രണ്ട് ബോംബുകളാണ് അഫ്‌സലിന് നേരെ എറിഞ്ഞത്. വിദ്യാര്‍ത്ഥി സ്വയം നിര്‍മ്മിച്ചവയാണ് ബോംബുകളെ ന്ന് പോലീസ് കണ്ടെത്തി. അതേസമയം, തുമ്പ പോലീസ് സ്റ്റേഷനില്‍ പ്രതിയായ വിദ്യാര്‍ത്ഥിക്ക് എതിരെ വധശ്രമത്തിന് കേസ്സുണ്ട്.

ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ബോംബുകളും പാരിപ്പള്ളി പോലീസ് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി ഒരുബന്ധവും ഇല്ലെന്നും കളിയാക്കുകയോ സംസാരിക്കുകയോ ചെയ്യ്തിട്ടില്ലെന്നും അഫ്‌സല്‍ പറയുന്നു.

നാട്ടുകാര്‍ തടഞ്ഞ് വച്ചതിന് ശേഷം പോലീസിനെ ഏല്‍പ്പിച്ചു. ഇതിനിടയില്‍ ഒടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുമ്പ സ്വദേശിയായ വിദ്യാര്‍ത്ഥി നേരത്തെ ബോംബ് ഏറ് കേസ്സിലും വധശ്രമകേസ്സിലും പ്രതിയാണ്.

Exit mobile version