എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മക്കളെന്ന വ്യത്യാസമില്ലായിരുന്നു അമ്മയ്ക്ക്.. ആ രാഷ്ട്രീയ വേദിയില്‍ അമ്മ പങ്കെടുക്കരുതായിരുന്നു; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: അത്തരമൊരു രാഷ്ട്രീയ വേദിയില്‍ മാതാ അമൃതാനന്ദമയി പോകാന്‍ പാടില്ലായിരുന്നു അഭിപ്രായം വ്യക്തമാക്കി മന്ത്രി എകെ ബാലന്‍. അമ്മയ്ക്കുമുന്നില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മക്കളെന്ന വ്യത്യാസമില്ലായുന്നല്ലോ… എന്നിട്ടും എന്താനാണ് ഇത്തരത്തില്‍ അയ്യപ്പഭക്തസംഗമംപോലൊരു വേദിയില്‍ അതും സ്വാമിമാര്‍ പോലും രാഷ്ട്രീയപ്രസംഗങ്ങള്‍ നടത്തി കൊലവിളി മുഴക്കിയ വേദിയില്‍ അമ്മ പോയി എന്നായിരുന്നു ബാലന്റെ ചോദ്യം.

രാഷ്ട്രീയമായി എല്ലാവരേയും വേര്‍ത്തിരിക്കുന്നത് കണ്ടപ്പോള്‍, അങ്ങനെയൊരു വ്യത്യാസം അമ്മയ്ക്ക് തോന്നിയല്ലോ എന്ന വിഷമമായിരുന്നു കോടിയേരി ബാലകൃഷ്ണനില്‍നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

2007 ജനുവരി 25-ന് അമ്മ പറഞ്ഞത് പുരുഷനെന്നാല്‍ സ്ത്രീ പ്രസവിച്ചതാണെന്നും പുരുഷനുള്ള എല്ലാ സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ടെന്നാണ്. ഇപ്പോള്‍ ഈ അഭിപ്രായത്തില്‍നിന്ന് മാറ്റമുണ്ടായതായിത്തോന്നി. ആ വേദിയില്‍ സ്വാമിമാര്‍ മന്ത്രിമാരെവരെ വിമര്‍ശിക്കുന്നതിന് അമ്മ സാക്ഷിയായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നൊരു വേദിയില്‍ പങ്കെടുക്കാമോ?

രാഷ്ട്രീയമായ നടപടികളെന്ന തോന്നലുണ്ടായതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ അത്തരം കാര്യങ്ങള്‍ പറഞ്ഞത്. മന്ത്രിമാരും മറ്റുമൊക്കെ നേരത്തേയും അമ്മയെപ്പോയി കണ്ടിട്ടുണ്ട്. ഞങ്ങളെ, അമ്മയുടെ മക്കളല്ല എന്ന തോന്നലോടെ കാണുമ്പോഴുള്ള പ്രശ്‌നങ്ങളാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു.

Exit mobile version