തിരുവല്ലയിലെ കര്‍ഷകന്റെ മരണം; പോലീസ് അന്വേഷണം ആരംഭിച്ചു

വിഷം കഴിച്ചതാണോ കഴിപ്പിച്ചതാണോയെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് വീണ്ടും എടുക്കും.

തിരുവല്ല: തിരുവല്ലയില്‍ കര്‍ഷകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെരിങ്ങര സ്വദേശി മത്തായി ഈശോയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആമാശയത്തിനുള്ളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം.

വിഷം കഴിച്ചതാണോ കഴിപ്പിച്ചതാണോയെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് വീണ്ടും എടുക്കും.

കീടനാശിനി ശ്വസിച്ചല്ല മത്തായി മരിച്ചതെന്ന് പോലീസ് സര്‍ജന്‍ മൊഴി നല്‍കിയിരുന്നു. അതേസമയം പെരിങ്ങര പഞ്ചായത്തിലെ മുഴുവന്‍ നെല്‍ ക്കര്‍ഷകര്‍ക്കും നാളെയും മറ്റന്നാളുമായി കൃഷിവകുപ്പ് ബോധവല്‍ക്കരണ ക്ലാസ് നടത്തും. ശാസ്ത്രീയവും സുരക്ഷിതവുമായ കീടനാശിനി പ്രയോഗത്തെക്കുറിച്ചാണ് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നത്.

Exit mobile version