വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് സോളാര്‍ കേസില്‍ നടക്കുന്നത്! ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമ നടപടി സ്വീകരിക്കും; മുല്ലപ്പള്ളി രാമചന്ദ്രന്‍

ആരോപണ വിധേയരായവര്‍ ആരും കുറ്റക്കാല്ല എന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ട്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വ്യക്തിഹത്യാ ശ്രമമാണിത്. ഇതിനെ ചോദ്യം ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ കേസ് എടുത്തതിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, കേസില്‍ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയരായവര്‍ ആരും കുറ്റക്കാല്ല എന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ട്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വ്യക്തിഹത്യാ ശ്രമമാണിത്. ഇതിനെ ചോദ്യം ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, ഉമ്മന്‍ ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരായ ബലാത്സംഗ കേസില്‍ സരിതയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തും. സോളാറിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗത്തിന് ശേഷമായിരിക്കും മൊഴി രേഖപ്പെടുത്തുക.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ ലൈഗിക പീഡനത്തിനാണ് കേസ്. 2012ല്‍ ഒരു ഹര്‍ത്താല്‍ ദിവസം ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി പീഡിച്ചുവെന്നും. മുന്‍ മന്ത്രി എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് കെസി വേണുഗോപാല്‍ എംപി പീഡിപ്പിച്ചെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ എഫ്‌ഐആറില്‍ പറയുന്നത്.

Exit mobile version