ഒളവണ്ണയില്‍ ശുദ്ധജല ക്ഷാമം; ശക്തമായ സമരത്തിന് ഒരുങ്ങി നാട്ടുകാര്‍

പഞ്ചായത്ത് അധികൃതര്‍ക്ക് പുറമേ കുന്നമംഗലം എംഎല്‍എ ,കോഴിക്കോട് എംപി എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുണ്ടായില്ല

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുകയാണ്. ഇരുനൂറിലധികം കുടുംബങ്ങള്‍ പാര്‍ക്കുന്ന ഇവുടെത്തെ കിണറ്റില്‍ ഉള്ളത് ചെളി നിറഞ്ഞ വെള്ളമാണ്. പൂഴിയും മെറ്റലും ചേര്‍ത്ത് മണിക്കൂറുകളോളം ഫില്‍ട്ടര്‍ ചെയ്യതാണ് ഇവര്‍ വീട്ടാവശ്യത്തിനും മറ്റു അടിയന്തരാവശ്യങ്ങള്‍ക്കും എടുക്കാറുള്ളത്. എന്നാല്‍ ഫില്‍ട്ടര്‍ ചെയ്യത് കിട്ടുന്നത് ഉപ്പവെള്ളവും.

അതെസമയം ഒളവണ്ണ പഞ്ചായത്തിലെ ഔടുമ്പ്ര മേഖലയില്‍ ജനങ്ങള്‍ കാലങ്ങളായി ശുദ്ധജല ലഭ്യതയ്ക്കായി നിരവധി തവണ സമരം നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചെറിയകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരോഗ്യപ്രശ്‌നങ്ങള്‍ളും അനുഭവിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ക്ക് പുറമേ കുന്നമംഗലം എംഎല്‍എ ,കോഴിക്കോട് എംപി എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുണ്ടായില്ല. വരും ദിവസങ്ങളിലും ശക്തമായ സമരത്തിന് ഒരുങ്ങാനിരിക്കുകയാണ് നാട്ടുകാര്‍

Exit mobile version