ദിലീപിനെ പുറത്താക്കണമെന്ന ഡബ്യുസിസിയുടെ ആവശ്യം എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനോട് അറിയിച്ചിരുന്നു; എകെ ബാലന്‍

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണം, സിനിമക്കുള്ളിലേ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഇന്റെണല്‍ കമ്മിറ്റി രൂപീകരിക്കണം, ഇരയായ നടിക്കുവേണ്ടി സാമ്പത്തിക നിയമ സഹായം നല്‍കണമെന്നുമുള്ള ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്: നടി ആക്രമണക്കേസില്‍ ആരോപണ വിധേയനായ ദിലീപിനെ എഎംഎംഎ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് എകെ ബാലന്‍. ദിലീപ് വിഷയത്തില്‍ ഡബ്യൂസിസി ആവശ്യപ്പെട്ട കാര്യങ്ങള്‍ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണം, സിനിമക്കുള്ളിലേ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഇന്റെണല്‍ കമ്മിറ്റി രൂപീകരിക്കണം, ഇരയായ നടിക്കുവേണ്ടി സാമ്പത്തിക നിയമ സഹായം നല്‍കണമെന്നുമുള്ള ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാരിന്റെത് തുറന്ന സമീപനമാണ്. നടി ആക്രമിക്കപ്പെട്ട കേസ് വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇന്റര്‍ണല്‍ കമ്മിറ്റി എന്ന ഡബ്ല്യുസിസി ആവശ്യത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. പ്രശ്നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിക്കണം. പരസ്പരം സഹകരിച്ച് പോകണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. മോഹന്‍ലാലിന്റെ നടപടികള്‍ നല്ല രീതിയില്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version