കളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങി, 1 വയസുകാരിയുടെ ശ്വാസനാളിയില്‍ നിന്ന് എല്‍ഇഡി ബള്‍ബ് നീക്കംചെയ്തു

മധുര: ഒരുവയസുകാരി ശ്വാസനാളിയില്‍ നിന്ന് നീക്കിയത് എല്‍ഇഡി ബള്‍ബ്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കളിപ്പാട്ടത്തിന്റെ റിമോട്ടില്‍ നിന്നുള്ള എല്‍ഇഡി ബള്‍ബാണ് ഒരു വയസുകാരി അബദ്ധത്തില്‍ വിഴുങ്ങിയത്. എന്നാല്‍ ബള്‍ബ് ശ്വാസനാളിയില്‍ കുടുങ്ങുകയായിരുന്നു.

ശ്വാസ തടസവും ചുമയും മൂലം അവശനിലയിലായ പെണ്‍കുഞ്ഞിനെ വീട്ടുകാര്‍ മധുര ഗവ. രാജാജി ആശുപത്രില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ ശ്വാസനാളിയില്‍ എന്തോ തടഞ്ഞ് നില്‍ക്കുന്നതായി വ്യക്തമായി. ഇതോടെ ശ്വാസകോശ വിദഗ്ധര്‍, പീഡിയാട്രിക് സര്‍ജന്മാര്‍, അനസ്തെറ്റിസ്റ്റ് തുടങ്ങിയവരുടെ സംഘം കുട്ടിയെ പരിശോധിച്ച് മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് ശ്വാസനാളിയില്‍ നിന്നുള്ള വസ്തു പുറത്തെടുത്തത്.

ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ബ്രോങ്കോസ്‌കോപ്പി പ്രക്രിയയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്. കുട്ടിയുടെ ജീവന് ആപത്തില്ലാതെ ബള്‍ബ് പുറത്തെടുത്ത മെഡിക്കല്‍ സംഘത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അഭിനന്ദിച്ചു.

Exit mobile version