മാതാവിനെ കാണാന്‍ അനുമതി; ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കൊച്ചിയിലെത്തിച്ചു

ഇതേത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും എറണാകുളം സബ്‌ജെയിലില്‍ എത്തിച്ചത്.

കൊച്ചി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കൊച്ചിയിലെത്തിച്ചു.
കൊച്ചിയിലുള്ള മാതാവിനെ കാണാന്‍ മൂന്ന് ദിവസത്തേക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും എറണാകുളം സബ്‌ജെയിലില്‍ എത്തിച്ചത്.

രാവിലെ കലൂരിലുള്ള ഫ്‌ളാറ്റിലേക്ക് കൊണ്ടു പോയി. രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെ നിസാമിന് അമ്മയ്‌ക്കൊപ്പം ഫ്‌ളാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം.

അമ്മ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. തൃശ്ശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്. 2015 ജനുവരി 29നായിരുന്നു കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്.

Exit mobile version