അന്യസംസ്ഥാന തൊഴിലാളി വിദ്യാര്‍ത്ഥിനിയെ റബ്ബര്‍തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി; കരച്ചില്‍ കേട്ടെത്തിയ യുവാവ് പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ചു; ജിംസണെ അഭിനന്ദിച്ച് നാട്ടുകാര്‍

പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ത്ഥിനി വീട്ടിലേക്കു തനിച്ചു നടക്കുമ്പോഴാണു പ്രതി തോട്ടത്തിലേക്കു വലിച്ചുകയറ്റിയത്.

hand cough | Kerala News

പള്ളിക്കത്തോട്: തമിഴ്‌നാട് സ്വദേശി അപായപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് രക്ഷകനായി യുവാവ്. സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫാ(42)ണ് അസ്വഭാവികമായി കരച്ചില്‍ കേട്ട് ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

തമിഴ്‌നാട് സ്വദേശി റബര്‍തോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ജിംസണ്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണു സംഭവം. അറസ്റ്റിലായ മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ (38) പോലീസ് റിമാന്‍ഡ് ചെയ്തു.

ചെങ്ങളത്തു ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ്‍ സുഹൃത്തിനെ വീട്ടില്‍ വിടാന്‍ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ത്ഥിനി വീട്ടിലേക്കു തനിച്ചു നടക്കുമ്പോഴാണു പ്രതി തോട്ടത്തിലേക്കു വലിച്ചുകയറ്റിയത്. ഈ വഴി വന്ന ജിംസണ്‍ നിലവിളി കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി നോക്കുമ്പോഴേക്കും പ്രതി ഓടി.

പിന്നാലെ ഓടി ഇയാളെ ജിംസണ്‍ സാഹസികമായി കീഴടക്കി. പിന്നീട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പോലീസില്‍ ഏല്‍പിച്ചു. ഇയാളുടെ പോക്കറ്റില്‍നിന്നു ബ്ലേഡ് കണ്ടെടുത്തിട്ടുണ്ട്. ഒരു നിമിഷം പോലും പാഴാക്കാതെ ജിംസണ്‍ നടത്തിയ സാഹസികശ്രമമമാണു വിദ്യാര്‍ത്ഥിനിക്കു തുണയായത്. ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക ജിംസണെ അനുമോദിക്കുകയും ചെയ്തു.

Exit mobile version