കൃഷിവകുപ്പിന്റെ സര്‍ക്കുലറിന് പുല്ലുവില! നിരോധിത കീടനാശിനികള്‍ പേരുമാറ്റിയെഴുതി വില്‍ക്കുന്നു

കീടനാശിനി ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമിട്ട് ഈ മാസം മൂന്നാം തീയതി കൃഷിവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

ആലപ്പുഴ: സംസ്ഥാനത്ത് നിരോധിത കീടനാശിനികള്‍ പേരുമാറ്റി എഴുതി വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോഗം കുറക്കണമെന്ന് കൃഷിവകുപ്പ് നിര്‍ദ്ദേശിച്ചിട്ടും, കുട്ടനാട്ടിലടക്കം നിരോധിച്ച കീടനാശിനി യഥേഷ്ടം ഉപയോഗിക്കുകയാണ്.

കീടനാശിനി ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമിട്ട് ഈ മാസം മൂന്നാം തീയതി കൃഷിവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഡിപ്പോകളിലെ ഉദ്യോഗസ്ഥരുടെ പരിശോധന പ്രഹസനമാകുന്നു. ഒരിടത്ത് നിന്നുപോലും പേരുമാറ്റിയെത്തുന്ന നിരോധിത കീടനാശിനികള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നുമില്ല. നിരോധിത കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് കൃഷിവകുപ്പ് മന്ത്രി പറയുന്നത്.

കീടനാശിനികളുടെ ഉപയോഗവും വില്‍പനയും കുറക്കാന്‍ കൃഷിവകുപ്പ് ശ്രമിക്കുമ്പോഴും കര്‍ഷകര്‍ വ്യാപകമായി നിരോധിത കീടനാശിനികള്‍ തന്നെ പാടത്ത് ഉപയോഗിക്കുകയാണ്.

Exit mobile version