ശബരിമല വിഷയം; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം

സര്‍ക്കാരിന്റെ പിടിവാശിദോഷം ചെയ്‌തെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ശശികുമാര്‍ വര്‍മ്മ ആവശ്യപ്പെട്ടു.

സന്നിധാനം: ശബരിമല വിഷയം ശാന്തമായി പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മ.

സര്‍ക്കാരിന്റെ പിടിവാശിദോഷം ചെയ്‌തെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ശശികുമാര്‍ വര്‍മ്മ ആവശ്യപ്പെട്ടു.

മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ഭക്തര്‍ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കി സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാര്‍ വര്‍മ്മ വിമര്‍ശിച്ചു.

അതേസമയം, ശബരിമല വിഷയത്തില്‍ ബിജെപി നടത്തി വന്നിരുന്നു നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. സമരം തുടങ്ങി നാല്‍പ്പത്തി ഒന്‍പതാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്.

Exit mobile version