അത്താണിയിലെ കൊടുംവളവില്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ പൊടുന്നനെ വെട്ടിച്ചു; നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചു! രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇരുവരും അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോര്‍ജ് ഐടിസി വിദ്യാര്‍ഥികളാണ്.

നെടുമ്പാശ്ശേരി: അത്താണിയിലെ കൊടുംവളവില്‍ വീണ്ടും അപകടം. അപകടത്തില്‍ വിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ ജീവന്‍ പൊലിഞ്ഞു. നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു.

വിമല്‍ ഷിബു (21), അജിത് (21) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോര്‍ജ് ഐടിസി വിദ്യാര്‍ഥികളാണ്. ശനിയാഴ്ച രാവിലെ 7.45 ഓടെ അത്താണി-മാഞ്ഞാലി റോഡിലാണ് അപകടം.

കൊടുംവളവില്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version